ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ഡാം തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് 2387. 72 അടിയായി കുറഞ്ഞിട്ടുണ്ട്.