ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ; ബെല്‍ജിയത്തോട് തോറ്റതില്‍ കട്ട കലിപ്പ്, വീഡിയോ

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (10:00 IST)
യൂറോ കപ്പ് പ്രി-ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയത്തിന്റെ ജയം. തോല്‍വിയില്‍ കടുത്ത നിരാശയിലാണ് റൊണാള്‍ഡോ. 
 
മത്സരശേഷം അങ്ങേയറ്റം നിരാശനായ റൊണാള്‍ഡോ തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞു. ആം ബാന്‍ഡ് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു റൊണാള്‍ഡോ ചെയ്തത്. ആം ബാന്‍ഡ് വലിച്ചെറിഞ്ഞ ശേഷം അത് കാലുകൊണ്ട് തട്ടി കളയുന്ന റൊണാള്‍ഡോയേയും വീഡിയോയില്‍ കാണാം. അത്രത്തോളം നിരാശനായിരുന്നു റൊണാള്‍ഡോ. 
 
മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് ഗൊര്‍ഗാന്‍ ഹസാര്‍ഡിലൂടെ ബെല്‍ജിയം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റ് ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article