അഫ്ഗാൻ്റെ സെമി ഫൈനൽ പ്രവേശനം, വാർണറുടെ ടി20 കരിയറിന് അവസാനം!

അഭിറാം മനോഹർ

ചൊവ്വ, 25 ജൂണ്‍ 2024 (16:10 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടതോടെ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ ടി20 കരിയറിനും അവസാനം. ലോകകപ്പില്‍ ഓസീസിന് മുന്നോട്ട് പോകണമെങ്കില്‍ ഇന്ന് അഫ്ഗാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയം അനിവാര്യമായിരുന്നു. ബംഗ്ലാദേശ് പരാജയപ്പെട്ടതോടെ ഓസീസും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.
 
ഏകദിന ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ടീം ആവശ്യപ്പെടുകയാണെങ്കില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ വാര്‍ണര്‍ ടീമിനൊപ്പം ചേരും. ഓസ്‌ട്രേലിയ ടി20 കിരീടം സ്വന്തമാക്കി വാര്‍ണര്‍ക്ക് വിടവാങ്ങല്‍ ഒരുക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ടെസ്റ്റ് ടീമില്‍ വാര്‍ണറുടെ സഹതാരമായ ഉസ്മാന്‍ ഖവാജ അഭിപ്രായപ്പെട്ടു. അതേസമയം വാര്‍ണറെ പോലെ ഒരു താരത്തെ ഓസീസ് മിസ് ചെയ്യുമെന്ന് ഓസീസ് പേസറായ ജോഷ് ഹേസല്‍വുഡും പറഞ്ഞു. 37കാരനായ താരം 110 ടി20 മത്സരങ്ങളില്‍ നിന്നും 33.43 ശരാശരിയില്‍ 3277 റണ്‍സ് നേടിയിട്ടുണ്ട്. 28 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് കുട്ടിക്രിക്കറ്റില്‍ വാര്‍ണര്‍ക്കുള്ളത്. 2021ല്‍ ഓസീസ് ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകാനും വാര്‍ണര്‍ക്ക് സാധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍