നിലവിൽ ഗ്രൂപ്പിൽ ഒരു തോൽവിയും ജയവുമായി മൂന്നാം സ്ഥാനത്താണ് പോർച്ചുഗൽ. ജർമനിക്കും 3 പോയിന്റുകളാണുള്ളത്. 4 പോയിന്റുകളുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ ഫ്രാൻസുമായി പരാജയപ്പെട്ടാൽ പോർച്ചുഗൽ ഗ്രൂപ്പിൽ നിന്നും പുറത്താകും. ആറ് ഗ്രൂപ്പിൽ ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ള 6 ടീമുകൾ വീതം പ്രീ ക്വാർട്ടറിൽ കടക്കും. പിന്നെയും നാല് സ്ഥാനങ്ങൾ ബാക്കിയുണ്ട്. എല്ലാ ഗ്രൂപ്പിലെയും ബാക്കിയുള്ള 6 മൂന്നാം സ്ഥാനക്കാരിൽ നിന്നും 4 പേർ പ്രീ ക്വാർട്ടർ യോഗ്യത നേടും.
അതിനാൽ ഫ്രാൻസിനോട് തോറ്റ് മൂന്നാം സ്ഥാനക്കാരായാലും പോർച്ചുഗലിന് പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. ഹെഡ് ടു ഹെഡ് റെക്കോർഡ്, ഗോൾ ശരാശരിയിൽഎ വ്യത്യാസം എന്നിവ പരിഗണിച്ചാവും ബാക്കി 4 പേർ യോഗ്യത നേടുക. ഫിൻലാൻഡ്,ഉക്രെയ്‌ൻ എന്നീ ടീമുകളെ അപേക്ഷിച്ച് പോർച്ചുഗൽ മുന്നിൽ നിൽക്കുന്നതിൽ പോർച്ചുഗൽ പ്രീ ക്വാർട്ടറിലെത്താൻ സാധ്യതയേറെയാണ്.