പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്കും മാഞ്ചസ്റ്റർ ജേഴ്‌സിയിലേക്കുമുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൽഡോ. ഏറെ നാളുകൾക്ക് ശേഷം ഓൾഡ്ട്രാഫോഡിൽ രാജാവ് വീണ്ടുമെത്തിയപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ചുവന്ന കടലായി തന്നെ മാറി. ക്രിസ്റ്റ്യാനോയുടെ വാം അപ്പിനടക്കം ഗാലറി അലയൊലികൾ തീർക്കുന്ന കാഴ്‌ച്ചയ്ക്കായിരുന്നു ഇന്നലെ മാഞ്ചസ്റ്റർ സാക്ഷിയായത്.
രണ്ടാം പകുതിയില്‍ 56ആം മിനിറ്റിൽ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തെങ്കിലും ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസിനായിരുന്നു അടുത്ത ഊഴം. പകരക്കാരനായി ഇറങ്ങിയ ലിംഗാര്‍ഡ് ഇഞ്ചുറി ടൈമില്‍ ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയായി.