Cristiano Ronaldo: റൊണാൾഡോ അൽ നസ്ർ വിടുന്നു?, പിക്ചർ അഭി ഭി ബാക്കി ഹേ, സൂപ്പർ താരം എങ്ങോട്ട്?

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (13:16 IST)
Cristiano Ronaldo
സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ സൗദി ക്ലബായ അല്‍ നസ്‌റുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന സൂചന നല്‍കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ സീസണ്‍ അവസാനിച്ചതിന് പിന്നാലെ 40 കാരനായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്ലബിന്റെ ജേഴ്‌സിയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
 
 ഈ അധ്യായം അവസാനിച്ചു. കഥയോ അത് ഇനിയും എഴുതപ്പെടുകയാണ്. എല്ലാവരോടും നന്ദിയുണ്ട്.റൊണാള്‍ഡോ കുറിച്ചു. 2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് താരം റെക്കോര്‍ഡ് തുകയ്ക്ക് സൗദി ക്ലബായ അല്‍ നസ്‌റില്‍ എത്തിയത്. തുടര്‍ന്നുള്ള സീസണുകളില്‍ ഗോള്‍ സ്‌കോറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനായെങ്കിലും ക്ലബിനെ ഒരു കിരീടനേട്ടത്തിലേക്കെത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല. ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന ക്ലബുകള്‍ക്കായുള്ള പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് റൊണാള്‍ഡോയുടെ പോസ്റ്റ്.
 
 കഥ ഇനിയും തുടരും എന്ന് കുറിച്ചതിനാല്‍ തന്നെ ഫുട്‌ബോളില്‍ താരം തുടരുമെന്ന കാര്യം ഉറപ്പാണ്. ക്ലബ് ലോകകപ്പില്‍ കളിക്കാനായി തന്റെ പതിഫലം കുറച്ചുകൊണ്ട് ഏതെങ്കിലും ടീമില്‍ ചേരാനാകും റൊണാള്‍ഡോയുടെ തീരുമാനം. 2026ലെ ഫിഫ ലോകകപ്പിലും താരം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി കളിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍