കഴിഞ്ഞയാഴ്ച 40 വയസ്സ് തികഞ്ഞ റൊണാള്‍ഡോ 2023 ജനുവരിയിലാണ് അല്‍ നസ്‌റില്‍ ചേര്‍ന്നത്. ക്ലബിനായി 90 മത്സരങ്ങളില്‍ നിന്നും 82 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. അല്‍ നസ്‌റില്‍ തന്നെയാകും തന്റെ കരിയര്‍ അവസാനിപ്പിക്കുക എന്ന സൂചന താരം മുന്‍പ് നല്‍കിയിട്ടുണ്ട്. അല്‍-നസ്‌റില്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഒഴികെ മറ്റ് കിരീടങ്ങള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.