കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിയെക്കുറിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍താരവും നയകനുമായ ലയണല്‍ മെസി ഫേസ്‌ബുക്കില്‍. ഫൈനലില്‍ തോല്‍വിയില്‍ കനത്ത നിരാശയും വേദനയുമുണ്ട്. സമ്മര്‍ദ്ദം നിറഞ്ഞ സമയങ്ങളില്‍ ടീമിന് ആരാധകര്‍ നല്‍കിയ ശക്തമായ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
ശക്തമായ ടീമിനെ അണിനിരത്തിയിട്ടും കോപ്പയില്‍ മുത്തമിടാന്‍ കഴിയാത്തതില്‍ നിരാശയിലാണ് അര്‍ജന്റീന. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ചിലിയോട് പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് അര്‍ജന്റീന തോല്‍വി അറിഞ്ഞത്. 22 വര്‍ഷങ്ങളായി ടീമിന് പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നിലും കപ്പ് നേടാന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.