കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് അർജന്റിന ചിലിയോട് കണക്കുതീർത്തു. ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന 2-1നു ചിലിയെ തരിപ്പണമാക്കുകയായിരുന്നു. സൂപ്പർതാരം മെസിയില്ലാതെ ഇറങ്ങിയ അർജൻറീനക്കായി എയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയുമാണ് ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോസ് ഫ്യൂന്‍സലിഡ ചിലിക്കായി ആശ്വാസ ഗോള്‍ നേടിയത്.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ ആദ്യ രണ്ടു ഗോളുകള്‍ നേടി അർജന്റീന കരുത്തു തെളിയിച്ചു. ആദ്യപകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ചിലിയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതെ പോയത് അര്‍ജന്റീനയുടെ മുന്നേറ്റത്തിന് സഹായകമായി.
ഗോള്‍ രഹിതമായി ആദ്യ പകുതിക്കുശേഷം എയ്ഞ്ചല്‍ ഡിമരിയ (51മത് മിനിറ്റ്), എവര്‍ ബനേഗ (59മത് മിനിറ്റ്) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അതേസമയം, ചിലിയുടെ ഗാരി മെഡലിനും അർജന്റീനയുടെ ഡി മരിയയ്ക്കും മാർക്കസ് റോഹോയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു.
അതേസമയം, മേയ് 27ന് ഹോണ്ടുറാസുമായുള്ള സൗഹൃദമൽസരത്തിൽ മെസിക്കു പരുക്കേറ്റിരുന്നു. ഇതാണ് ചിലിക്കെതിരായ മൽസരത്തിൽ അദ്ദേഹം ഇറങ്ങാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മെസിക്കു പകരം നിക്കോ ഗെയ്റ്റന്‍ അര്‍ജന്റൈന്‍ നിരയില്‍ ഇറങ്ങി.