കോപ്പയില്‍ പെരസ് നിറഞ്ഞാടിയപ്പോള്‍ ബൊളീവിയയെ പാനമ അട്ടിമറിച്ചു

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (08:52 IST)
കോപ്പ അമേരിക്ക ഫുട്ബാളില്‍ ബൊളീവിയയെ പാനമ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പനാമയുടെ ജയം. ബ്ലാസ് പെരസിന്‍റെ ഇരട്ട ഗോളാണ് പാനമയെ വിജയത്തിലെത്തിച്ചത്.

പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമയാണ് മുന്നിലെത്തിയത്. കോപ്പ അമേരിക്കയില്‍ പാനമയുടെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ് ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി. 77–മത് മിനിറ്റില്‍ പെരസ് പാനമയുടെ വിജയഗോള്‍ നേടി.  

ശതാബ്ദി കോപ്പ അമേരിക്ക ഫുട്ബാളില്‍ പാനമയുടെ ആദ്യ ഗോൾ നേട്ടമാണിത്.
Next Article