ജോക്കോവിച്ചിൻ്റെ തേരോട്ടത്തിന് അന്ത്യം, ലോക ഒന്നാം നമ്പർ ടെന്നീസ് താരമായി 19കാരൻ

തിങ്കള്‍, 20 മാര്‍ച്ച് 2023 (17:43 IST)
സ്പാനിഷ് കൗമാരതാരവും ടെന്നീസിലെ വരും കാല താരമെന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്ന കാർലോസ് അൽക്കാരസ് വീണ്ടും ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഇതിഹാസതാരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ പിന്തള്ളിയാണ് 19കാരനായ അൽക്കാരസ് വീണ്ടും ഒന്നാം റാങ്കിലേക്കെത്തിയത്.
 
ഇന്ത്യൻ വെൽസ് ഫൈനലിൽ റഷ്യൻ താരമായ ഡാനിൽ മെദ്വെദെവിനെ തോൽപ്പിച്ച് പരിബാസ് ഓപ്പൺ കിരീടം സ്വന്തമാക്കിയതോടെയാണ് അൽക്കാരസ് തൻ്റെ ഒന്നാം നമ്പർ വീണ്ടും തിരികെപിടിച്ചത്. 6-3,6-2  എന്ന സ്കോറിനായിരുന്നു ലോക ആറാം നമ്പർ താരത്തിനെതിരെ അൽക്കാരസിൻ്റെ വിജയം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍