നദാലിൻ്റെയും ഫെഡററുടെയും നിഴലിലല്ല, ടെന്നീസിലെ എക്കാലത്തെയും മികച്ച താരം

തിങ്കള്‍, 30 ജനുവരി 2023 (18:21 IST)
ഏറെക്കാലമായി റാഫേൽ നദാലോ, റോജർ ഫെഡററോ ഇതിൽ ആരാണ് കേമൻ എന്ന ചർച്ചകളാണ് ടെന്നീസ് ലോകത്ത് നിലനിന്നിരുന്നത്. ഒരു കാലഘട്ടത്തിൻ്റെ കായികവൈര്യത്തെ അടയാളപ്പെടുത്തികൊണ്ട് ഫെഡറർ-നദാൽ പോരിനെ കായികപ്രേമികൾ ഏറ്റെടുത്തിരുന്നെങ്കിലും ഇരു താരങ്ങൾക്കും ഇടയിലെ സൗഹൃദത്തെ പോലെ തന്നെ കാണികൾക്കിടയിലും ഒരു ഐക്യം ഉടലെടുത്തിരുന്നു. ഇരു താരങ്ങളുമല്ലാതെ മൂന്നാമതൊരാളെ അംഗീകരിക്കുന്നതിൽ നിന്നും ആരാധാകരെ പിന്നോട്ടടിച്ചത് ഈ ഐക്യം മൂലമാണ്.
 
അതിനാൽ തന്നെ കരിയറിൻ്റെ ഏറിയ പങ്കും നദാലിനും ഫെഡറർക്കും ഇടയിലുള്ള ജോക്കോവിച്ചിനെ അംഗീകരിക്കാൻ ടെന്നീസ് ആരാധകർ പോലും വിമുഖത കാണിച്ചു. എന്നാൽ ഒരറ്റത്ത് നിന്ന് കിരീടവേട്ട ആരംഭിച്ച ജോക്കോവിച്ച് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ സ്വന്തമാക്കിയ താരമാണ്. വിമർശകർ പോലും ടെന്നീസ് ലോകത്തെ അതികായനായി എക്കാലത്തെയും മികച്ചവനായി തലച്ചോറ് കൊണ്ടെങ്കിലും ജോക്കോവിച്ചിനെ അംഗീകരിക്കുന്നു.
 
കഴിഞ്ഞ ദിവസം ഗ്രീസിൻ്റെ യുവതാരമായ സ്റ്റെഫാനോസ് സിറ്റ്സിപാസിനെതിരെ നേരിട്ടുള്ള്ല സെറ്റുകൾക്ക് വിജയിച്ച് ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങളെന്ന റാഫേൽ നദാലിൻ്റെ റെക്കോർഡ് നേട്ടത്തിനൊപ്പമെത്തി.ഇരുവർക്കും 22 ഗ്രാൻസ്ലാം കിരീടങ്ങളാണുള്ളത്. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിൻ്റെ പത്താം കിരീടനേട്ടമാണിത്. അതേസമയം വനിതാ വിഭാഗത്തിൽ ബെലാറസിൻ്റെ അരീന സബലെങ്കയാണ് ഇക്കുറി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. താരത്തിൻ്റെ ആദ്യ ഗ്രാൻസ്ലാം കിരീടനേട്ടമാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍