'ഒന്നിൽ പിഴച്ചാൽ മൂന്ന്': ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കുമെന്ന് ഐഎം വിജയൻ

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (12:58 IST)
ഐഎസ്എൽ ഫൈനലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്  ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം ചൂടുമെന്ന് ഐഎം വിജയൻ പറഞ്ഞു.
 
ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലെ ചൊല്ല്. അപ്പോൾ ഇത്തവണ കപ്പ് ഗോവയിൽ നിന്ന് നമ്മൾ തന്നെ കൊണ്ടുവരും.സ്വന്തം നാട്ടില്‍ നിന്നും കപ്പ് എടുത്താല്‍ മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് നേടി എന്നുള്ള കിംവദന്തികള്‍ കേള്‍ക്കുക സാധാരണയാണ്. പക്ഷെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ ഗോവയില്‍ നിന്നും കപ്പ് നേടാനുള്ള കഴിവ് ഇപ്പോള്‍ നമുക്കുണ്ട്. വിജയൻ പറഞ്ഞു.
 
കഴിഞ്ഞ സെമി ഫൈനലുകള്‍ എങ്ങനെയാണോ അവര്‍ കളിച്ചത് അതുപോലെതന്നെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് കാഴ്ചവക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം വിജയൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article