പ്രീ സീസണ്‍ സന്നാഹമത്സരത്തില്‍ ബയേണ്‍ എതിരാളികളുടെ വലയിലെത്തിച്ചത് 27 ഗോളുകള്‍, ഇത്തിരി ദയ ആവാമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

ബുധന്‍, 19 ജൂലൈ 2023 (17:32 IST)
പ്രീസീസണ്‍ മത്സരത്തില്‍ ദുര്‍ബലരായ എഫ് സി റൊട്ടാഷിനെ എതിരില്ലാത്ത 27 ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ജമാല്‍ മുസിയാല,മാഴ്‌സല്‍ സബിറ്റ്‌സര്‍,മത്തിസ് ടെല്‍ എന്നിവര്‍ മ്യൂണിക്കിനായി അഞ്ച് ഗോളുകള്‍ വീതം നേടി സെര്‍ജി ഗനാബ്രി മൂന്ന് ഗോളടിച്ചു. റാഫേല്‍ ഗുരെയ്‌റോ,സാദിയോ മാനെ,കിങ്ങ്സ്ലി കോമാന്‍,അല്‍ഫോണ്‍സാ ഡേവിഡ്,ഡൈലോട്ട് ഉപമെകാനോ,ലെറോയ് സാനെ,റയാന്‍ ഗ്രവെന്‍ബെര്‍ച്ച്,ലൈമര്‍,മസ്‌റോയ് എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.
 
നേരത്തെ 2019ല്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 23 ഗോളിനാണ് ബയേണ്‍ റൊട്ടാഷ് എഗേണിനെ തോല്‍പ്പിച്ചത്. 2018ലെ സൗഹൃദമത്സരത്തില്‍ രണ്ടിനെതിരെ 20 ഗോളുകള്‍ക്കും ബയേണ്‍ ഇവരെ പരാജയപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍