ലാലിഗ: അത്‌ലറ്റികോയെ തകർത്ത് ബാഴ്‌സലോണ, എഫ്എ കപ്പിൽ ലിവർപൂളിന് ജയം

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (17:31 IST)
സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ എഫ് സി ബാഴ്‌സലോണയക്ക് ജയം. ബാഴ്‌സലോണ രണ്ടിനെതിരെ നാല് ഗോളിനാണ് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോയെ തകർത്തെറിഞ്ഞത്. യാനിക് കരാസ്‌കോയിലൂടെ മുന്നിലെത്തിയ ശേഷമാണ് അത്‌ലറ്റിക്കോയുടെ തോല്‍വി. 
 
ജോര്‍ഡി ആല്‍ബ, ഗാവി, റൊണാള്‍ഡ് അറൗഹോ, ഡാനി ആല്‍വസ് എന്നിവരായിരുന്നു ബാഴ്‌സയുടെ ഗോളുകള്‍ സ്വന്തമാക്കിയത്. ലൂയിസ് സുവാരസാണ് അത്‌ലറ്റികോയുടെ രണ്ടാം ഗോൾ നേടിയത്. 69ആം മിനിറ്റിൽ ഡാനിആല്‍വസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ പത്തുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. കാംപ്നൗവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സയുടെ തോല്‍വി അറിയാത്ത തുടര്‍ച്ചയായ പതിനാറാം ലാ ലീഗ മത്സരമാണിത്.
 
വിജയത്തോടെ ജയത്തോടെ ബാഴ്‌സ 38 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. 36 പോയിന്റുള്ള അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്തായി.
 
അതേസമയം എഫ്എ കപ്പിൽ  നാലാം റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് കാര്‍ഡിഫ് സിറ്റിയെ ലിവർപൂൾ തോൽപ്പിച്ചു. ഫ്രഞ്ച് ലീഗിൽ ലിലിയെ പിഎസ്‌ജി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു. ഡാനിലോ പെരേര ഇരട്ട ഗോള്‍ നേടി. ഒരു ഗോളും അസിസ്റ്റുമായി ലിയോണല്‍ മെസിയും ഫോമിലേക്ക് തിരിച്ചെത്തി. കിംബെബെ, കിലിയന്‍ എംബാപ്പെ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article