ക്ലബുകള്‍ നേരിട്ടു നടത്തുന്ന ഫുട്ബോൾ സ്കൂൾ അധികം വൈകാതെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ബാർസിലോന പ്രസിഡന്റ് ജോസഫ് ബാർത്ത്മോ. ഏറെ ഫുട്ബോൾ പ്രേമികളുള്ള കേരളത്തിലോ ബംഗാളിലോ സ്കൂൾ തുടങ്ങുന്നതിനാണ് ബാർസയ്ക്കു താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മുംബൈയിലും ഡൽഹിയിലും ഓരോ ബാർസ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ രണ്ട് സ്കൂളുകളും നേരിട്ടു ക്ലബ്ബിന്റെ നിയന്ത്രണത്തിലല്ല നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ 40 കോടി യൂറോ മുതല്‍മുടക്കില്‍ ബാർസയുടെ ഹോം ഗ്രൗണ്ടായ നൂകാംപ് നവീകരിക്കുന്നതിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.