ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ബംഗ്ലദേശിന് ഇംഗ്ലണ്ടിനെതിരെ ആദ്യ വിജയം. ഷേർ ഇ ബംഗ്ല സ്റ്റേഡിയത്തിലെ ഈ വിജയത്തോടെ പരമ്പര 1–1നു സമനിലയിലായി. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീം കഷ്ടിച്ചാണ് ജയം നേടിയതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ആധികാരികമായായിരുന്നു ബംഗ്ലദേശിന്റെ വിജയം.
വിജയത്തിന് 273 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 164 റൺസിന് എല്ലാവരും പുറത്തായി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 100 എന്ന നിലയിൽനിന്നാണു ഇംഗ്ലണ്ട് കറങ്ങിവീണത്. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഓഫ് സ്പിന്നർ മെഹദി ഹസനാണ് ബംഗ്ല്ദേശിന്റെ വിജയ ശില്പി.