നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ് സിയെ അട്ടിമറിച്ച് അത്‌ലറ്റികോ കൊൽക്കത്ത ഐഎസ്എൽ ഫൈനലിൽ കടന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊൽക്കത്തയുടെ വിജയം. ഇതോടെ ഇരു പാദങ്ങളിലുമായി കൊൽക്കത്ത 3-2ന് വിജയിച്ചു. ആദ്യ പാദ മത്സരത്തിൽ കൊൽക്കത്തക്കെതിരെ ഒരു ഗോളിന് ബെംഗളൂരു വിജയിച്ചിരുന്നു.
കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ബെംഗളൂരു ലീഡെടുത്തെങ്കിലും.30ആം മിനിറ്റില്‍ റോയ് കൃഷ്ണനിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു.60ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ഡേവിഡ് വില്യംസ് ഗോളാക്കിയതോടെ കൊൽക്കത്ത ഒരു ഗോളിന്റെ ലീഡ് മത്സരത്തിൽ സ്വന്തമാക്കി.ഇതോടെ ഇരുപാദങ്ങളിലുമായി രണ്ട് ടീമുകളും ഒപ്പമെത്തി. എന്നാൽ എവേ ഗോളിന്റെ അനുകൂല്യം ബെംഗളൂരുവിനുണ്ടായിരുന്നു.പക്ഷേ മത്സരത്തിന്റെ 79ആം മിനുട്ടിൽ ശെവിഡ് വില്യംസ് വീണ്ടും ഗോൾ കണ്ടെത്തിയതോടെ കൊൽക്കത്ത ഇരു പാദങ്ങളിലുമായി ഒരു ഗോളിന്റെ ലീഡ് കണ്ടെത്തി ഫൈനലിലേക്ക് കടന്നു.