ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെയും വളരെ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും 7 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇതിനിടെ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്. എന്നാൽ സീസൺ ഇത്രയും പൂർത്തിയായിരിക്കുമ്പോളും ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ കടക്കാൻ കഴിയുമെന്നാണ് കോച്ച് എൽക്കോ ഷാട്ടോരി പറയുന്നത്.