ഇനിയും ജയിച്ചില്ലെങ്കില്‍ പ്രവേശനം അസ്ഥാനത്തായ അര്‍ജന്റീന കരുതലേടെയാണ് കൊളംബിയക്കെതിരെ തുടങ്ങിയത്. കളിയുടെ തുടക്കത്തില്‍ തന്നെ മനോഹരമായൊരു ഇടങ്കാലന്‍ ഫ്രീകിക്കിലൂടെ മെസി അര്‍ജന്റീനക്ക് ആദ്യഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് മെസിയുടെ പാസില്‍ നിന്നും ലൂക്കാസ് പ്രോറ്റോയാണ് രണ്ടാം ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മെസി നല്കിയ പാസ് എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍ നേടി.
ഈ വിജയത്തോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്കുളള അര്‍ജന്റീനയുടെ സാധ്യതകള്‍ മെച്ചപ്പെടുകയും ചെയ്തു. പന്ത്രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു കളികള്‍ ജയിച്ച അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ പത്തൊന്‍പതു പോയിന്റാണുളളത്. അതേസമയം, ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 24 പോയിന്റോടെ ബ്രസീല്‍ തന്നെയാണ് മുന്നില്‍.