അര്‍ജന്റീനയ്‌ക്ക് പുതിയ പരിശീലകന്‍ വന്നു; മെസിയെ ടീമിലേക്ക് തിരിച്ചെത്തിക്കുക എന്നത് പ്രധാന ചുമതല

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:14 IST)
അര്‍ജന്റീന ഫുട്ബോള്‍ ടീമിന്‍്റെ മുഖ്യ പരിശീലകനായി എഡ്ഗാര്‍ഡോ ബോസയെ തെരഞ്ഞെടുത്തു. ജെറാര്‍ഡോ മാര്‍ട്ടിനോ രാജിവെച്ച ഒഴിവിലേക്കാണ് ബോസയുടെ നിയമനം. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്ക് യോഗ്യത നേടിക്കൊടുക്കേണ്ടതും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടതും ബോസയുടെ ചുമതലയാകും.

എല്‍ഡിയു ക്വിറ്റോ, സാന്‍ ലോറെന്‍സോ എന്നീ ക്ളബുകളെ പരിശീലിപ്പിച്ച ബോസ കോപ ലിബര്‍ട്ടഡോസ് ട്രോഫി ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. നിലവില്‍ സാവോപോളോ ക്ളബിനെ പരിശീലിപ്പിച്ച് വരികയായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് മുന്‍താരങ്ങളായ ഡീഗോ സിമിയോണിയും മൗറിസിയോ പൊഷെറ്റിനോയും നേരത്തെ  പരിഗണിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഉറുഗ്വക്കെതിരെയും സെപ്റ്റംബര്‍ ആറിന് വെനിസ്വലക്കെതിരെയുമുള്ള മല്‍സരങ്ങള്‍ ബോസക്ക് നിര്‍ണായകമാകും.
Next Article