2018 ലോകകപ്പിൽ കണ്ട അർജന്റീനയല്ല, അവർ ഇപ്പോൾ ഹോട്ട് ഫേവറേറ്റ് : മോഡ്രിച്ച്

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (22:13 IST)
2018 ലോകകപ്പിലെ അർജന്റീനയിൽ നിന്ന് ടീം ഒരുപാട് മെച്ചപ്പെട്ടുവെന്ന് ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്. മെസി മുന്നിൽ നിന്ന് നയിക്കുന്ന അർജന്റീന ടൂർണമെന്റിലെ ഫേവറേറ്റുകളാണെന്നും മോഡ്രിച്ച് വ്യക്തമാക്കി.
 
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ ഞങ്ങൾ കളിച്ചുജയിച്ചു. എന്നാലിപ്പോൾ വളരെ മികച്ചൊരു ടീമിനെയാണ് ഞാൻ കാണുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ട ടീമിൽ നിന്നും കരുത്തരാണ് അവരെന്ന് തോന്നുന്നു, മെസിയെന്ന കളിക്കാരനെ മുന്നിൽ നിർത്തി ഒരു ശക്തമായ ടീമിനെ സൃഷ്ടിക്കാൻ അവർക്കായിട്ടുണ്ട്.
 
ഒരുപാട് കളികളായി അവർ തോറ്റിട്ടില്ല. കൂടുതൽ ഇണക്കത്തോടെയാണ് ടീം കളിക്കുന്നത്. മെസി ഉള്ളപ്പോൾ അർജന്റീന ഇപ്പോഴും ലോകകപ്പിലെ ഫേവറേറ്റുകളാണ് മോഡ്രിച്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article