തുടര്‍ച്ചയായി 22 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത റയല്‍ മാഡ്രിഡിനെ തോല്പിച്ച് എസി മിലാന്‍. സൌഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിനെ മിലാന്‍ തകര്‍ത്തത്.
എ സി മിലാനുവേണ്ടി ഷറാവ രണ്ടു ഗോളും ജെറോമി മെനസ്, പാസിനി എന്നിവര്‍ ഓരോഗോളും നേടി. റയല്‍ മാഡ്രിഡിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെനാല്‍റ്റിയിലൂടെ കരിംബന്‍സേമയുമാണ് ആശ്വാസ ഗോളുകള്‍ നേടിയത്.ബാഴ്‌സലോണയേയും അത്‌ലറ്റിക്കോ മാഡ്രിഡിനേയും പിന്തള്ളി ഒന്നാം സ്ഥാനത്ത് തുടരുന്ന റയലിന് കനത്ത പ്രഹരാമാണ് സൌഹൃദ മത്സരത്തിലെ തോല്‍വി.