ബയേണിനും ബൊറൂസിയ്ക്കും നാളെ കലാശപ്പോരാട്ടം

Webdunia
വെള്ളി, 24 മെയ് 2013 (14:52 IST)
PRO
PRO
ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും നാളെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കലാശപ്പോരാട്ടം. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ജര്‍മന്‍ ടീമുകളുടെ ഫൈനല്‍ നടക്കുന്നത്. ചാമ്പ്യന്‍സ്‌ ലീഗിന്റെ ചരിത്രത്തില്‍ നാലാം തവണയാണു ഒരേ രാജ്യത്തില്‍ നിന്നുള്ള ക്ലബുകള്‍ ഫൈനലിലെത്തുന്നത്‌.

ബയേണ്‍ മ്യൂണിക്കു നാലു പ്രാവശ്യം യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ചാമ്പ്യന്മാരായിട്ടുണ്ട്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട ഒരു പ്രാവശ്യം ചാമ്പ്യന്മാരായിട്ടുണ്ട്. സെമിയില്‍ ബാഴ്സലോണയെ തകര്‍ത്ത്‌ ബയേണ്‍ ഫൈനലിലെത്തിയപ്പോള്‍ ബൊറൂസിയയുടെ വീഴ്ത്തിയത് റയല്‍ മാഡ്രിഡിനെയാണ്‌.

ഫ്രാങ്ക്‌ റിബറി,ആര്യന്‍ റോബന്‍, മാരിയോ ഗോമസ്‌, തോമസ്‌ മുള്ളര്‍, ബാസ്റ്റ്യന്‍ ഷ്വെന്‍സ്റ്റീഗര്‍ എന്നിങ്ങനെ നീളുന്നു ബയേണിന്റെ കരുത്ത്‌. എന്നാല്‍ സീസണിലുടനീളം തിളങ്ങിയ മധ്യനിരതാരം മാരിയേ ഗോട്ടെസിന്റെ പരുക്കു ബൊറൂസിയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടയും 95 മത്സരങ്ങള്‍ കളിച്ചതില്‍ 41എണ്ണത്തില്‍ ബയേണും 25എണ്ണത്തില്‍ ബൊറൂസിയക്കുമായിരുന്നു ജയം. 29 മത്സരങ്ങള്‍ സമനിലയിലായി. സീസണില്‍ ഇതുവരെ ബയേണിനെ കീഴടക്കാന്‍ ബറൂസിയയ്ക്കു സാധിച്ചിട്ടില്ല.