കോൺഫെഡറേഷൻ കപ്പ്: ക്ലോഡിയോ ബ്രാവോയുടെ തോളിലേറി ചിലെ ഫൈനലില്‍

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (11:46 IST)
കോണ്‍ഫഡറേഷന്‍ കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ചിലെ ഫൈനലില്‍. ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും ന്യായമായ ഒരു പെനൽറ്റിയും നഷ്ടമായ ചിലെയെ ഷൂട്ടൗട്ടിൽ ക്ലോഡിയോ ബ്രാവോയാണ് ഒറ്റയ്ക്ക് തോളിലേറ്റിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നായിരുന്നു ചിലെയുടെ ജയം. പോര്‍ച്ചുഗലിന്റെ മൂന്ന് കിക്കുകളും ചിലെ ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രോവോ തട്ടിയകറ്റി.
 
ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റിക്കാര്‍ഡോ ക്യുറെസ്‌മാന്‍, ജോവോ മൗട്ടീഞ്ഞോ, നാനി എന്നിവരുടെ കിക്കുകളായിരുന്നു ബ്രാവോ തടുത്തിട്ടത്. പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രാവോയ്‌ക്ക് കളിച്ചിരുന്നില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചിലെ ഇന്നത്തെ ജർമനി–മെക്സിക്കോ രണ്ടാം സെമിഫൈനൽ മൽസര വിജയികളെ നേരിടും.
Next Article