കൊറോണ മഹാമാരിയില്‍ പെട്ട് ലോകം നിശ്ചലമായി നിന്ന കാലഘട്ടത്തില്‍ മലയാള സിനിമയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ ഈ പ്രതിസന്ധിയിലും ആര്‍ജ്ജവത്തോടെ പുതിയ ആശയങ്ങള്‍ സിനിമകളാക്കി മാറ്റാന്‍ നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കോവിഡ് സമയത്ത് രാജ്യത്ത് ഏറ്റവും മികച്ച സിനിമകള്‍ പുറത്തുവന്നത് മലയാളത്തില്‍ നിന്നായിരുന്നു.
ബോക്‍സോഫീസ് കളക്ഷന്‍റെയോ ബ്രഹ്‌മാണ്ഡ ബജറ്റിന്‍റെയോ അടിസ്ഥാനത്തിലല്ല മികച്ച 10 ചിത്രങ്ങളെ മലയാളം വെബ്‌ദുനിയ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേക്ഷകരുടെ മനസിന് തൃപ്‌തി നല്‍കുന്നതില്‍ വലിയ ഒരളവില്‍ വിജയം കൈവരിച്ച സിനിമകളെയാണ് അവതരിപ്പിക്കുന്നത്.