Ponniyin Selvan PS2 Movie Review:ആദ്യ ഭാഗത്തേക്കാൾ മികച്ചത് ! 'പൊന്നിയിൻ സെൽവൻ' തീയേറ്റർ എക്‌സ്പീരിയൻസ് ചെയ്യേണ്ട പടം

കെ ആര്‍ അനൂപ്
വെള്ളി, 28 ഏപ്രില്‍ 2023 (11:22 IST)
മണി രത്‌നം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം 'പൊന്നിയിൻ സെൽവൻ'രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തി.കൽക്കി കൃഷ്ണമൂർത്തി രചിച്ച 'പൊന്നിയിൻ സെൽവനെ'ആധാരമാക്കി നിർമിച്ച സിനിമയിൽ വിക്രം, ഐശ്വര്യാ റായ്, ജയം രവി, തൃഷ, കാർത്തി, ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രഭു, മകൻ വിക്രം പ്രഭു ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രകാശ് രാജ്, റഹ്‌മാൻ, ലാൽ, നാണു ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി.
മണിരത്‌നത്തിന്റെ മേക്കിങ് എ.ആർ റഹ്‌മാന്റെ മ്യൂസിക് തമിഴ് സിനിമയിലെ മികച്ച താരനിരയുടെ പ്രകടനം എന്നിവ കൊണ്ട് സമ്പന്നമാണ് പൊന്നിയിൻ സെൽവൻ രണ്ട്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ്,പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തേക്കാളും എൻഗേജ് ചെയ്യിപ്പിച്ച കുറേ രംഗങ്ങൾ രണ്ടാം ഭാഗത്തിൽ കാണാനായി എന്നത്.
ആദ്യ അവസാനം ഒരു ഈ വേഗത്തിൽ സഞ്ചരിക്കുന്ന സിനിമയായി തോന്നി. എവിടെയും ലാഗ് അനുഭവപ്പെട്ടിട്ടില്ല. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ വിടാതെ പിടിച്ചിരുത്തുവാൻ മണിരത്‌നത്തിനും സംഘത്തിനും ആയി. പ്രധാന താരങ്ങളെല്ലാം ഒരൊറ്റ ഫ്രെയിമിൽ വരുന്നത് തന്നെ രോമാഞ്ചഫിക്കേഷനാണ്. 
ആ ഒരു കാലഘട്ടത്തിൽ നടക്കുന്ന കഥയെ എത്രത്തോളം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ പറ്റുമോ അത്രയും നന്നായി തന്നെ മണിരത്‌നം പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവന്നു. അമാനുഷികമായി ഒന്നും തന്നെ സിനിമയിൽ കാണാനായില്ല. ഐശ്വര്യ റായി വിക്രം കോമ്പിനേഷൻ വളരെ ഭംഗിയായി തന്നെ സംവിധായകൻ സ്‌ക്രീനിൽ കൊണ്ടുവന്നു.
ജയറാമിന്റെ പ്രകടനം എങ്ങനെ ?
 
തിയേറ്റർ ചിരി വരുത്തുവാൻ ജയറാമിന്റെ പ്രകടനത്തിനായി. ആദ്യഭാഗത്തിലെ പോലെ തന്നെ ജയറാമിന്റെ സ്‌ക്രീൻ ടൈം കുറവാണ്. ജയറാം കാർത്തിയുമാണ് സിനിമയിൽ ചിരിക്കാൻ ഉള്ള വക തരുന്നത്. ഇരുവരെയും നന്നായി ഉപയോഗിച്ചു.
 
ആദ്യഭാഗം കാണാതെ പോയാൽ
 
ആദ്യഭാഗം കാണാതെ രണ്ടാം ഭാഗത്തിന് പോയാൽ നിരാശ ആയിരിക്കും ഫലം. സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ഉള്ളതിനാൽ ഓരോരുത്തരുടെയും പേരുകളും അവർ ആദ്യഭാഗത്തിൽ ചെയ്ത പ്രവർത്തികളും അറിയാതെ രണ്ടാം ഭാഗം മനസ്സിലാക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.
 
എ ആർ റഹ്‌മാന്റെ മ്യൂസിക്
 
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ജീവനാണ് എ ആർ റഹ്‌മാൻ നൽകിയ മ്യൂസിക്. തിയേറ്ററിൽ തന്നെ സിനിമ ആസ്വദിക്കേണ്ടതിനുള്ള ഒരു കാരണങ്ങളിലൊന്നാണ് സിനിമയിലെ പാട്ടുകൾ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article