Officer On Duty Review: ഷാഹി കബീറിന്റെ മുന്‍ തിരക്കഥകളെ പോലെ വളരെ എന്‍ഗേജിങ്ങും ഗ്രിപ്പിങ്ങും ഉള്ളതായിരുന്നു 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ ആദ്യ പകുതി. പ്ലോട്ടിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ ആദ്യ പകുതിയില്‍ തിരക്കഥ വിജയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ തിരക്കഥയും ഡയറക്ഷനും അല്‍പ്പം നിരാശപ്പെടുത്തി. സിനിമയെ മൊത്തത്തില്‍ ശരാശരിയിലോ അല്ലെങ്കില്‍ അതിനു തൊട്ടുമുകളില്‍ നില്‍ക്കാവുന്ന തരത്തിലേക്കോ താഴ്ത്തുന്നത് രണ്ടാം പകുതിയാണ്.