Godfather Film Review: 'ഇത് ഞങ്ങളുടെ ലൂസിഫര്‍ അല്ല, വെറും ബോംബ് കഥ'; ഗോഡ് ഫാദര്‍ കണ്ട് കിളിപോയി മലയാളികള്‍, സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2022 (11:07 IST)
Godfather Film Review: ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ചഭിനയിച്ച ഗോഡ് ഫാദര്‍ തിയറ്ററുകളില്‍. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ റീമേക്കാണ് ഗോഡ് ഫാദര്‍. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഗോഡ് ഫാദറില്‍ ചിരഞ്ജീവി അവതരിപ്പിച്ചിരിക്കുന്നത്. 
 
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ മോശം പ്രതികരണമാണ് ഗോഡ് ഫാദറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ മുഷിപ്പിക്കുന്ന ബോബ് കഥയെന്നാണ് മിക്കവരുടെയും കമന്റ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനെ നാണംകെടുത്താനാണോ ഇങ്ങനെയൊരു ചിത്രം ചെയ്തതെന്നും ആരാധകര്‍ ചോദിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പകുതി പോലും മാസ് കാണിക്കാന്‍ ചിരഞ്ജീവിക്ക് സാധിച്ചിട്ടില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ കമന്റ്. സല്‍മാന്‍ ഖാന്റെ കഥാപാത്രത്തെയും ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
അതേസമയം, തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഗോഡ് ഫാദറിന് ലഭിക്കുന്നത്. കിടിലന്‍ മാസ് ചിത്രമെന്നും തെലുങ്ക് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാലുമായി ചിരഞ്ജീവിയെ താരതമ്യം ചെയ്തുള്ള പോസ്റ്റുകളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article