അഞ്ച് ഭാഷകളില്‍ മോഹന്‍ലാല്‍ ചിത്രം, സംവിധാനം പ്രിയദര്‍ശന്‍ !

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (15:44 IST)
‘ഒപ്പം’ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അഞ്ച് ഭാഷകളില്‍ ഈ സിനിമ പുറത്തിറങ്ങും. 
 
മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്ട് പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. ആര്യന്‍, അഭിമന്യു തുടങ്ങിയ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ജോണറില്‍ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും ഇത്.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ അതതുഭാഷകളിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ഉണ്ടാകും. പ്രകാശ് രാജായിരിക്കും പ്രധാന വില്ലനെന്നും സൂചനയുണ്ട്.
 
സന്തോഷ് ശിവനായിരിക്കും ഛായാഗ്രാഹകനെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മോഹന്‍ലാല്‍ ഏറെ സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന സിനിമ 2018 ആദ്യമാസങ്ങളില്‍ ചിത്രീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article