ദുല്‍ഖറിന്റെ കുറുപ്പിനൊപ്പം സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം ഉപചാരപൂര്‍വം ഗുണ്ടജയനും തിയറ്ററുകളില്‍ !

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (09:00 IST)
കുറുപ്പിനൊപ്പം തിയറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ഉപചാരപൂര്‍വം ഗുണ്ടജയന്റെ ട്രെയിലറും ഉണ്ടാകും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്. 
 
സൈജു കുറുപ്പ്,സിജു വില്‍സണ്‍, ഷബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. 
അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്.ഗുണ്ടാ ജയനായി സൈജു കുറുപ്പാണ് എത്തുന്നത്. ജോണി ആന്റണി, സബുമോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
രാജേഷ് വര്‍മ്മ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article