പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രം 'തീര്‍പ്പ്' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്

വ്യാഴം, 11 നവം‌ബര്‍ 2021 (14:44 IST)
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന തീര്‍പ്പ് ഒ.ടി.ടി റിലീസിന്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മാര സംഭവത്തിനുശേഷം മുരളി ഗോപിയും സംവിധായകന്‍ രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവര്‍ ചേര്‍ന്നാണ് 'തീര്‍പ്പ്' നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍