രാഷ്ട്രീയക്കാരനായി സുരാജിന്റെ ജേഷ്ഠന്‍ സജി വെഞ്ഞാറമൂട്, 'ഒരു താത്വിക അവലോകനം' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (14:59 IST)
ജോജു ജോര്‍ജ്ജ്-നിരഞ്ജന്‍ രാജു എന്നിവര്‍ പ്രധാന വേഷത്തില്‍ പുതിയ ചിത്രമാണ് 'ഒരു താത്വിക അവലോകനം'. സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂടും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സജിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. റാഡിക്കലായൊരു മാറ്റമല്ല എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ കെ ഡി തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സജി അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനായാണ് നടന്‍ വേഷമിടുന്നത്.
 
അജു വര്‍ഗീസ്, മേജര്‍ രവി, ഷമ്മി തിലകന്‍,പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article