കരിയറിലെ മികച്ച സമയത്തിലൂടെ കടന്നുപോകുകയാണ് സൂര്യ. പാണ്ടിരാജിനൊപ്പം 'സൂര്യ 40' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. മുടി നീട്ടി വളര്‍ത്തി വേറിട്ട ഗെറ്റപ്പിലാണ് അദ്ദേഹത്തെ സെറ്റുകളില്‍ നിന്നും പുറത്തുവന്ന ചിത്രത്തില്‍ കാണാനായത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.'സൂര്യ 40'യുടെ ചിത്രീകരണത്തിനൊപ്പം തന്നെ ഈ സിനിമയും പൂര്‍ത്തിയാക്കാണ് നടന്‍ പദ്ധതിയിടുന്നത്.
മധുരയിലാണ് 'സൂര്യ 40' ചിത്രീകരണം നടക്കുന്നത്. അതിഥി വേഷം ചെയ്യുവാനായി കൊടൈക്കനാലിലേക്ക് നടന്‍ പോകും.അഭിഭാഷകയായി സൂര്യ വേഷമിടും.അടുത്ത കുറച്ച് ദിവസം സൂര്യ കൊടൈക്കനാലില്‍ ഉണ്ടാകും. അതിനുശേഷം 'സൂര്യ 40' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിനൊപ്പം അദ്ദേഹം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.