കൈയ്യില്‍ തോക്കുമായി ആസിഫും സണ്ണിയും, 'കുറ്റവും ശിക്ഷയും' തീയറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഏപ്രില്‍ 2021 (08:57 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. ആസിഫ് അലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അലന്‍സിയര്‍ ലെ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കസാര്‍ഗോഡില്‍ നടന്ന ഒരു ജ്വല്ലറി മോഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ അഞ്ചു ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുകാരനും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍