'അനുഗ്രഹീതന്‍ ആന്റണി' രണ്ടാം വാരത്തിലേക്ക്,മേക്കിങ് വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്

വെള്ളി, 9 ഏപ്രില്‍ 2021 (12:49 IST)
'അനുഗ്രഹീതന്‍ ആന്റണി' രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.സണ്ണി വെയ്ന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രസകരമായ രീതിയില്‍ സിനിമ നിര്‍മ്മിക്കുന്നത് കാണാം. ഇന്ദ്രന്‍സ്, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. യു സര്‍ട്ടിഫിക്കറ്റാണ് 'അനുഗ്രഹീതന്‍ ആന്റണി'യ്ക്ക് ലഭിച്ചത്.
 
കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും സിനിമയുടെ വിജയം ആഘോഷിച്ചിരുന്നു.വികാരഭരിതനായി സണ്ണി വെയ്ന്‍ ദുല്‍ഖര്‍ സല്‍മാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
 
പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍