ജയലളിതയുടെ ബയോപിക് 'തലൈവി' റിലീസ് പ്രഖ്യാപിച്ചു,ലോകമൊട്ടാകെ ഏപ്രില്‍ പ്രദര്‍ശനത്തിനെത്തും !

കെ ആര്‍ അനൂപ്
വ്യാഴം, 25 ഫെബ്രുവരി 2021 (10:38 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് 'തലൈവി' റിലീസ് പ്രഖ്യാപിച്ചു. അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ കങ്കണയാണ് ജയലളിതയുടെ വേഷത്തില്‍ എത്തുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയും വേഷമിടുന്നു. മലയാളി താരം ഷംന കാസിം ശശികലയായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 23ന് ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും.കങ്കണ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
 
ഒരേ സമയം തമിഴിലും ഹിന്ദിയിലും സിനിമ റിലീസ് ചെയ്യും.എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. 
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article