പുത്തന്‍ സര്‍പ്രൈസ് ഉടന്‍ വരുമെന്ന് നയന്‍താര, റിലീസിനൊരുങ്ങി 'റോക്കി' !

കെ ആര്‍ അനൂപ്
ശനി, 27 ഫെബ്രുവരി 2021 (11:05 IST)
നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'റോക്കി'. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.റോക്കിയിലെ പുതിയ സര്‍പ്രൈസ് ഉടന്‍ വരും എന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ഒരു പഴയ കെട്ടിടത്തിന്റെ മുകള്‍നിലയിലെ ജനാല വഴി മുന്നോട്ട് നോക്കി നില്‍ക്കുന്ന നടിയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും അടങ്ങിയതാണ് ചിത്രം.ശക്തമായ കഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിക്കുന്നത്.ഒരു പ്രതികാരത്തിന് കഥയാണ് സിനിമ എന്നാണ് അറിയാന്‍ കഴിയുന്നത്.
 
'റോക്കി സര്‍പ്രൈസ് ഉടന്‍ വരുന്നു. തുടരുക.'-നയന്‍താര കുറിച്ചു.
 
'തരമണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവീന രവിയും രോഹിണിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ദര്‍ബുക ശിവയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നാഗൂരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഉടന്‍ തന്നെ റിലീസ് ഉണ്ടാകും. തീയേറ്ററില്‍ റിലീസ് ആണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article