യാഷ് നായകനായെത്തിയ കെജിഎഫ് കന്നഡ സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രധാന വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്തും അഭിനയിക്കും.കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.