'നിഴല്‍' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്

വ്യാഴം, 25 ഫെബ്രുവരി 2021 (17:00 IST)
കുഞ്ചാക്കോ ബോബന്‍-നയന്‍താര ടീമിന്റെ നിഴല്‍ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് സിനിമ.നിഴല്‍ സിനിമയെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബിയുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്.ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.'ജോണ്‍ ബേബിക്കായി ശബ്ദം നല്‍കുന്നു'-എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണെന്ന വിവരം അദ്ദേഹം കൈമാറി.
 
 നേരത്തെ പുറത്തു വന്ന നിഴല്‍ ഫസ്റ്റ് ലുക്കിലെ ബ്ലാക്ക് കളര്‍ സ്‌പെഷ്യല്‍ മുഖംമൂടിയും ഡബ്ബിങ് ടേബിളിലും സ്‌ക്രീനിലും കാണാം. ടീസര്‍, ട്രെയിലര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന 'നിഴല്‍' അടിപൊളി ത്രില്ലര്‍ ആയിരിക്കും. 
 എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്.ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍