വിസ്മയത്തുമ്പത്ത് ചെയ്യുന്ന സമയത്ത് നയന്‍താര എപ്പോഴും മൂഡ് ഔട്ടാണ്. കാരണം അതിലെ ഡാന്‍സുകളൊക്കെ പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തത് നയന്‍താരയെ വിഷമിപ്പിച്ചു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നയന്‍താര പോകാന്‍ നേരം എന്നോട് പറഞ്ഞു - ചേട്ടാ... എനിക്ക് ഇനി ഒരു സിനിമ ലഭിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ പറഞ്ഞു - അങ്ങനെ പറയരുത്, നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിവന്റെ ഒരു കനല്‍ ഉണ്ട്. അത് ഭാവിയില്‍ ആളിപ്പടരുക തന്നെ ചെയ്യും - ഒരു അഭിമുഖത്തിൽ മുകേഷ് വെളിപ്പെടുത്തി.