'ഇത് കോണ്ടത്തിന്റെ പരസ്യമാണോ?'; സോഷ്യൽമീഡിയായിൽ ചർച്ചയായി ആർഡിഎക്എസ് ലൗവിന്റെ ടീസർ

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (09:59 IST)
ലൈംഗീകതയുടെ അതിപ്രസരവുമായി തെലുങ്ക് ചിത്രം ആർഡിഎക്‌സ് ലൗവിന്റെ ടീസർ പുറത്തിറങ്ങി. പായല്‍ രജ്പുത്, തേജസ് കഞ്ചര്‍ല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും കുത്തിനിറച്ചാണ് ഒരു മിനിറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ടീസറിന്റെ പലയിടങ്ങളായി ‘സേഫ്റ്റി’ എന്ന വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ചിത്രത്തിന്റെ ട്രെയിലര്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഒപ്പം ചര്‍ച്ചകളും ചൂടുപിടിച്ചു. ടീസറിന്റെ അവസാനം പരിചയമില്ലാത്ത ആള്‍ക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്. ‘മുന്‍കരുതല്‍ എടുത്തിരുന്നോ? ഇല്ലെങ്കില്‍ എടുത്തിരുന്നോ? ഇല്ലെങ്കില്‍ അടുത്ത തവണ ശ്രദ്ധിക്കണം, എയ്ഡ്‌സിന് ചികിത്സയില്ല, ഏക മാര്‍ഗം മുന്‍കരുതല്‍ എടുക്കുക എന്നതാണ്’- ഈ ഡയലോഗ് കോണ്ടം പരസ്യത്തിന് പറ്റിയതാണെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തൽ.
 
മികച്ച ചിത്രങ്ങള്‍ പുറത്തിറക്കുന്ന തെലുങ്ക് സിനിമാ മേഖല ഇപ്പോള്‍ സെക്‌സ് കോമഡി ചിത്രങ്ങളിലേക്ക് അധപതിച്ചുവെന്ന് ചിലര്‍ വിമര്‍ശിച്ചു. ശങ്കര്‍ ഭാനു സംവിധാനം ചെയ്ത ചിത്രത്തില്‍ നാഗിനീഡു, ആദിത്യ മേനോന്‍, തുളസി, ആമനി, മുംമൈദ് ഖാന്‍, വിദ്യുലേഖ രാമന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article