'റാം' ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (09:03 IST)
റാം ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാലും ജീതു ജോസഫും. ഇരുവരും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയിലാണ്.മൊറോക്കോയിലാണ് റാമിന്റെ ഇനിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുക.
 
'അടുത്ത സ്ഥലത്തേക്കുള്ള റാം ബോര്‍ഡിംഗ്.... എര്‍ഫൗഡ്, മൊറോക്കോ'- ജീത്തു ജോസഫ് മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

കിഴക്കന്‍ മൊറോക്കോയിലെ ഡ്രാ-ടാഫിലാലെറ്റ് മേഖലയിലെ സഹാറ മരുഭൂമിയിലെ ഒരു മരുപ്പച്ച പട്ടണമാണ് എര്‍ഫൗഡ്. നിരവധി സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് എര്‍ഫൗഡ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article