തെലുങ്ക് ലൂസിഫറില്‍ ‘ബോബി’ ആകാന്‍ റഹ്‌മാന്‍ !

കെ ആര്‍ അനൂപ്
ശനി, 11 ജൂലൈ 2020 (20:15 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. അദ്ദേഹത്തിൻറെ മകൻ രാം ചരൺ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ റഹ്‌മാൻ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ലൂസിഫറില്‍ വിവേക് ഒബറോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റഹ്‌മാൻ അവതരിപ്പിക്കാൻ പോകുന്നത്.
 
എന്നാൽ മുമ്പ് വന്ന റിപ്പോർട്ടുകൾ വിവേക് ഒബ്‌റോയ് തന്നെയായിരിക്കും ബോബിയുടെ വേഷം ചെയ്യുക എന്നതായിരുന്നു. എന്നാൽ  ഈ  കഥാപാത്രം അവതരിപ്പിക്കാൻ നിർമ്മാതാക്കൾ വിവേകിനെ തന്നെ സമീപിച്ചിരുന്നുവെങ്കിലും അതേ ഭാഗം വീണ്ടും അവതരിപ്പിക്കാൻ അദ്ദേഹം അത്ര താല്പര്യം കാണിച്ചില്ല. 
 
അതേസമയം ലൂസിഫറിൽ മഞ്ജു വാരിയർ അവതരിപ്പിച്ച വേഷം സുഹാസിനി മണിരത്നം അവതരിപ്പിക്കുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിനേതാക്കളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article