'പാപ്പന്‍' ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സുരേഷ് ഗോപി !

കെ ആര്‍ അനൂപ്

വെള്ളി, 16 ഏപ്രില്‍ 2021 (09:44 IST)
സുരേഷ് ഗോപിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാപ്പന്‍. സിനിമയെ കുറിച്ചൊരു പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടന്‍. 
 
'പാപ്പന്‍ ചിത്രീകരണം പുരോഗമിക്കുന്നു'- സുരേഷ് ഗോപി കുറിച്ചു.
 
സിനിമയില്‍ നിന്നൊരു രംഗത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ജോഷിയ്‌ക്കൊപ്പം കനിഹയും ഒന്നിക്കുന്നു. ആശ ശരത്,നൈല ഉഷ,നീത പിള്ള, സണ്ണി വെയ്ന്‍, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍