'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?', തന്റെ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്ന് സംവിധായകന്‍ അലി അക്ബര്‍

കെ ആര്‍ അനൂപ്

വെള്ളി, 19 മാര്‍ച്ച് 2021 (15:15 IST)
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന '1921പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി അലി അക്ബര്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം എന്ന ആവശ്യമായി ഒരു ആരാധകന്‍ കമന്റ് ചെയ്തിരുന്നു. 'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?'- ഇതിന് മറുപടിയായി സംവിധായകന്‍ കുറിച്ചത്.അദ്ദേഹം ശരിക്കും 'നോ' പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് 'അതെ' എന്നാണ് അലി അക്ബര്‍ പറഞ്ഞത്.
 
ഫെബ്രുവരി 20ന് വയനാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.
മൂന്ന് ഷെഡ്യൂളുകള്‍ ആയാണ് സിനിമ ചിത്രീകരിക്കുന്നത്. 30 ദിവസത്തെ ആദ്യ ഷെഡ്യൂളിന് ശേഷം മെയ് മാസത്തില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനായി അഭിനയിക്കുന്നത്. ജോയ് മാത്യൂവും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍