ബിജെപി ഏകീകൃത സിവില്‍കോഡ് നടപ്പാക്കും: സുരേഷ് ഗോപി

ശ്രീനു എസ്

ചൊവ്വ, 30 മാര്‍ച്ച് 2021 (15:29 IST)
ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസ്‌നേഹികളായ ആര്‍ക്കും ഇതിനെ തടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ജനസംഖ്യ നിയന്ത്രണത്തിനും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ നിയമത്തിലൂടെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
 
ജനാധിത്യരീതിയിലായിരിക്കും നിയമങ്ങള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇ ശ്രീധരന്‍ മികച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍