സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ശ്രീനു എസ്

ചൊവ്വ, 30 മാര്‍ച്ച് 2021 (14:14 IST)
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 30മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത്. തെക്കന്‍ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. കൂടാതെ ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
 
അറബിക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍