ജോഷിയുടെ മകന്‍ അഭിലാഷ് സംവിധായകനാകുന്നു, ചിത്രത്തില്‍ നായകനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (17:18 IST)
ജോഷിയുടെ മകന്‍ അഭിലാഷ് തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കും.ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്'ന് തിരക്കഥയെഴുതിയ അഭിലാഷ് എന്‍ ചന്ദ്രന്‍ തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു.
 
 സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പാപ്പന്‍' ല്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുകയാണ് അഭിലാഷ്. ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  
    
സല്യൂട്ട് എന്ന സിനിമയുടെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍