ഇപ്രാവശ്യം തൃശൂര്‍ എടുക്കാന്‍ നില്‍ക്കുന്നില്ല, അതിനും മുന്‍പെ ജനങ്ങള്‍ തന്നു: സുരേഷ് ഗോപി

ശ്രീനു എസ്

വ്യാഴം, 25 മാര്‍ച്ച് 2021 (11:37 IST)
കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വളരെ പ്രശസ്തമായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അതേകുറിച്ച് സൂചിപ്പിച്ച മാധ്യമപ്രവര്‍ത്തകനോട് രസകരമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇപ്രാവശ്യം തൃശൂര്‍ എടുക്കുന്നെന്ന് പറയുന്നതിനും മുന്‍പ് തന്നെ ജനങ്ങള്‍ അത് തന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 
 
ഇന്നുമുതല്‍ സജീവ പ്രചരണത്തിന് ഇറങ്ങുകയാണ് സുരേഷ് ഗോപി. ഇപ്രാവശ്യം ജയിച്ചാല്‍ തൃശൂര്‍ ഇതുക്കും മേലെയെന്നും അദ്ദേഹം പറഞ്ഞു. വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍